Saturday, December 19, 2009

കലുഷ നിലങ്ങളില്‍ ധാര്‍മ്മിക പ്രതിരോധം
എസ്‌.എസ്‌.എഫ്‌ സെക്‌ടര്‍ സമ്മേളനം

പ്രവാചകര്‍(സ്വ) കാലംതൊട്ടെ ഇസ്‌ലാമിന്റെ പ്രഭയേറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ചമണ്ണാണ്‌ കൈരളിയുടേത്‌. സാമൂഹിക മണ്‌ഡലത്തില്‍ വിശുദ്ധ ഇസ്‌ലാമിന്റെ സാന്നിധ്യംകൊണ്ട്‌ സമ്പന്നമാണിന്നിവിടം. കേരളക്കരയില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്‌ ആണിക്കല്ലായി വര്‍ത്തിച്ച മഹാരഥന്‍മാര്‍ അനവധിയുണ്ട്‌. അവരുടെ ത്യാഗോജ്ജ്വലമായ സാഹസത്തിന്റെ ഫലമാണ്‌ ഇവിടെ ഇസ്‌ലാമിക ചൈതന്യം മായാതെ കാത്തത്‌.
മാലിക്‌ബ്‌നു ദീനാര്‍(റ) വില്‍ തുടങ്ങി കാലാന്തരങ്ങളായി വരക്കല്‍ മുല്ലക്കോയ തങ്ങളും, ഖുത്വുബി മുഹമ്മദ്‌ മുസ്‌ലിയാരും, ഇ.കെ ഹസന്‍ മുസ്‌ലിയാരും പടനയിച്ച സമസ്‌തയിലൂടെ ആ ചൈതന്യം കാത്തു പോന്നു. മഹാരഥന്‍മാരായ പണ്‌ഡിതന്‍മാരുടെ ആ കണ്ണി മുറിയാതെ ഇന്നും മുസ്‌ലിം കേരളം അനുഭവിച്ചു വരുന്നു.
കൈരളിയുടെ ഇസ്‌ലാമിക നവജാഗരത്തിന്‌ മുന്നേ നടന്ന മുന്‍ഗാമികളുടെ ത്യാഗോജ്ജ്വല ജീവിതത്തിലേക്ക്‌ ഒരെത്തിനോട്ടത്തിന്‌ സുന്നി വിദ്യാര്‍ത്ഥി സംഘം സെക്‌ടര്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വഴികാട്ടികള്‍..