Saturday, November 8, 2008

SPODANAM

സ്‌ഫോടനങ്ങള്‍ക്ക്‌ വേറെയും അവകാശികള്‍..!

ഇതുവരെ ഇന്ത്യയില്‍ നടക്കുന്ന സ്‌ഫോടനങ്ങളുടെ ആകെ പേറ്റന്റ്‌ നേടിയിരുന്നത്‌ മുസ്‌ലിം ബ്രാന്‍ഡുകളായിരുന്നു. ഇപ്പോള്‍ പുതിയ ചില അവകാശികള്‍ കൂടി വന്നെത്തിയിരിക്കുന്നു. ഹിന്ദു ജാഗരണ്‍ മഞ്ച്‌ ഈഴിടെ മലേഗാവില്‍ നടത്തിയ സ്‌ഫോടനമാണ്‌ കമ്പനിക്ക്‌ അപൂര്‍വ്വ പാറ്റന്റ്‌ നേടികൊടുത്തത്‌. ആദ്യം സിമിക്കും പിന്നെ പുതിയ അവതാരമായ ഇന്ത്യന്‍ മുജാഹിദീനുമായിരുന്നു സ്‌ഫോടനങ്ങളുടെ ക്രഡിറ്റ്‌ നല്‍കപ്പെട്ടിരുന്നതെങ്കിലും പരിശുദ്ധ സംന്യാസിന്‌ പ്രഗ്യാ സിംഗ്‌ ഠാക്കൂര്‍ജിയുടെ സ്‌കൂട്ടര്‍ പണിപറ്റിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ തെളിവിനായി ഖുര്‍ആന്‍ വചനങ്ങള്‍ എഴുതിവെച്ച്‌ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം മുസ്‌ലിംകളെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും എഴുത്ത്‌ നന്നാകാത്തത്‌കൊണ്ടാണോ എന്നറിയില്ല അവസാനം സ്വന്തം അക്കൗണ്ടില്‍ തന്നെ എത്തുകയായിരുന്നു.
അധ്യാത്മിക വ്യക്തിത്വത്തോടൊപ്പം ബോംബ്‌ നിര്‍മ്മാണത്തിന്‌ പരിശീലനം കൊടുക്കാന്‍ സൈനിക ശ്രേഷ്‌ഠരും ഉണ്ടായിരുന്നത്രെ... ചില്ലറ ഓലപ്പടക്കംകൊണ്ടാണ്‌ കളി എന്ന്‌ കരുതിയെങ്കില്‍ തെറ്റി. സൈന്യത്തിനും വിദേശ തീവ്രവാദികള്‍ക്കും മാത്രം ലഭ്യമാകുന്ന ആര്‍.ഡി.എക്‌സ്‌ ഉള്‍പ്പെടെയുള്ള മാരകന്‍മാരുമൊത്താണ്‌ കളി.
സംഗതി പുലിവാലായപ്പോള്‍ സഖാവ്‌ വൃന്ദാകാരാട്ട്‌ ഹിന്ദുഭീകരര്‍ എന്നൊരു കാച്ച്‌ കാച്ചി. കാവിക്കാര്‍ക്ക്‌ ഒത്തിരി പൊള്ളിയിരിക്കുന്നു. അങ്ങനെ പറയാന്‍ പാടില്ലത്രെ.. ഭീകരതക്ക്‌ മതമില്ല എന്നാണ്‌ അഡ്വാന്‍ജിയും രാജ്‌നാഥ്‌ജിയും പറഞ്ഞു കേള്‍ക്കുന്നത്‌... ആഹൂ. സമാധാനമായല്ലോ... ഇതുവരെ ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഭീകരരും തീവ്രവാദികളും ആകേണ്ടിവന്ന മുസ്‌ലിംകളും വികാരമുള്ളവരാരായിരുന്നു എന്ന്‌ എല്ലാവര്‍ക്കും ഇപ്പോഴെങ്കിലും മനസ്സിലായല്ലോ...
മാമോദീസ പത്രവും സംഗതി ആഘോഷിക്കുന്നുണ്ട്‌. ഒറീസ ശരിക്കും ഏറ്റിരിക്കുന്നു. ഗുജറാത്തിലെ നരമേധത്തിന്‌ നിശബ്ദത പാലിച്ചതിന്റെ ഫലം അനുഭവിച്ചു. ഫാസിസത്തിന്‌ പ്രത്യശാസ്‌ത്രം പ്രശ്‌നമല്ല എന്നതിരിച്ചറിവ്‌ ഇനിയെങ്കിലും ഉണ്ടാകുന്നത്‌ നന്ന്‌.
തീവ്രവാദം ആര്‍ക്കും ഭൂഷണല്ല. രാജ്യത്തിന്റെ സമ്പത്താകേണ്ട യുവാക്കള്‍ തീവ്രവാദത്തിന്റെ വഴിയിലേക്ക്‌ കടക്കുന്നതിന്റെ കാരണം അന്വേഷിക്കേണ്ടതുണ്ട്‌. ഒരു നിമിഷത്തിന്റെ വിളിയില്‍ ജീവന്‍ വെടിയാന്‍ മാത്രം വിഡ്‌ഢിയല്ലല്ലോ മനുഷ്യന്‍. ഭരണകൂട ഭീകരതയും നീധി നിഷേധവും നിരന്തരമായ അവകാശ ധ്വംശനവുമൂലമാണ്‌ യുവാക്കളെ തീവ്രവാദത്തിന്റെ വഴിയില്‍ ചിന്തിപ്പിക്കുന്നത്‌. പ്രതീക്ഷയും ആശയും നഷ്ടപ്പെടുമ്പോഴാണ്‌ സ്വയം എരിഞ്ഞൊടുങ്ങാന്‍ തയ്യാറായി യുവാക്കള്‍ മുന്നോട്ടു വരുന്നത്‌.
സ്‌ഫോടനങ്ങള്‍ ആര്‌ നടത്തിയാലും നിരപരാധികളാണ്‌ ഇരയാകപ്പെടുന്നത്‌. നിരവധി ജീവന്‍ നഷ്ടപ്പെടുന്നതോടൊപ്പം അനേകായിരങ്ങളുടെ നാശനഷ്ടങ്ങള്‍കൂടിയാണ്‌ സ്‌ഫോടനങ്ങള്‍ ബാക്കിവെക്കുന്നത്‌. രാഷ്ട്രപുരോഗതിക്ക്‌ വിലങ്ങുതടിയാവാനും സ്‌ഫോടനങ്ങള്‍ നിധാനമാകുന്നു. ജനങ്ങളെ ഭയവിഹ്വല്ലരാക്കാനും പരസ്‌പരം സംശയം ജനിപ്പിക്കാനും നിരപരാധികള്‍ അന്യായമായി പീഢിപ്പിക്കപ്പെടാനും സ്‌ഫോടനം കാരണമാകുന്നു.
നാശത്തിന്റെ വഴിയില്‍ അപഥ സഞ്ചാരം നടത്തുന്നവരില്‍ കൂടുതലും ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്ന വസ്‌തുത നിരക്ഷരത ഭീകരതയിലെത്തിക്കുന്നു എന്ന ധാരണ അപ്രശക്തമാക്കുന്നു. അടിച്ചമര്‍ത്തലുകള്‍ക്കൊണ്ട്‌ ഒരിക്കലും ഭീകരതയെയും തീവ്രവാദത്തെയും ഇല്ലായ്‌മ ചെയ്യാനാവില്ല.
രോഗിയുടെ രോഗമറിഞ്ഞ്‌ ചികിത്സിക്കുകയാണ്‌ ചെയ്യേണ്ടത്‌. മുന്‍ ധാരണകള്‍ ഒഴിവാക്കി അക്രമവും, രാജ്യവിരുദ്ധ പ്രവര്‍ത്തനവും നടത്തുന്നവരെ നിയമത്തിന്‌ മുന്നില്‍കൊണ്ടുവന്ന്‌ നീതി നടപ്പാക്കുകയും ക്ഷുപിത യൗവ്വനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യാത്തിടത്തോളം കാലം സ്‌ഫോടന ശബ്ദം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.


No comments: