Thursday, October 16, 2008

Nan Teevravadi Akano...?

എങ്ങിനെ തീവ്രവാദി ആകാതിരിക്കും..?

രാവിലെ കട്ടന്‍ ചായയോടൊപ്പം പത്രം വായിക്കാനിരുന്നപ്പോഴാണ്‌ ഞാന്‍ ആ വാര്‍ത്ത ശ്രദ്ധിച്ചത്‌.
എന്റെ സമുദായം വീണ്ടും അപമാനിക്കപ്പെട്ടിരിക്കുന്നു...
എന്റെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു...
സംഗതി ജോറാണ്‌... ഇന്ദ്രപ്രസ്ഥത്തിലെ പ്രതിപക്ഷത്തിന്റെ തേരാളി കേരളത്തിലെത്തിയപ്പോള്‍ സുരക്ഷാ ഡ്യൂട്ടിയില്‍ നിന്ന്‌ എന്റെ സമുദായക്കാരെ മുസ്‌ലിമായതിന്റെ പേരില്‍ ബ്രഷ്ട്‌ കല്‍പ്പിച്ചിരിക്കുന്നു. നേതാവിനെ പരിചരിച്ച്‌ പുണ്യം നേടാത്തതിന്റെ പേരിലല്ല.. എന്റെ ധര്‍മ്മ രോക്ഷം... എവിടെയും ഞാന്‍ അന്യായമായി നോവിക്കപ്പെടുന്നു... അപമാനിക്കപ്പെടുന്നു... അവഗണിക്കപ്പെടുന്നു...
കേരളത്തിലെ ഒരു ജില്ലാ കലക്ടര്‍ മുസ്‌ലിം സമുദായക്കാരനായതിന്റെ പേരില്‍ ഒട്ടേറെ പീഢനം അനുഭവിച്ചത്‌ തുറന്നടിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.... ക്ഷേത്ര നഗരമായ കേരളത്തിന്റെ സാംസ്‌കാരിക നഗരി എന്നറിയപ്പെടുന്നിടത്ത്‌ ആ ഐ.എ.എസുകാരന്‌ സേവനം അനുഷ്ടിക്കാന്‍ അര്‍ഹതയില്ലത്രെ.. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ എന്റെ സമുദായത്തെ കുറിച്ച്‌ പഠിച്ച്‌ അധികാരികള്‍ക്ക്‌ കൊതി തീര്‍ന്നിട്ടില്ല. എന്റെ താടിയും തലപ്പാപ്പാവും അവജ്ഞക്കുള്ള പ്രതീകമായി പലരും കാണുന്നു... എന്റെ ജീവന്‌ വിലയില്ലാതായിരിക്കുന്നു... തീവ്രതയുടെ പേരില്‍, ഭീകരതയുടെ പേരില്‍ എവിടെ വച്ചും ഞാന്‍ വെടിയുണ്ടകള്‍ക്കിരയാവാമെന്ന അവസ്ഥ വന്നിരിക്കുന്നു..
എനിക്കുവേണ്ടി വാദിക്കാനാരുമില്ല.. എല്ലാ കക്ഷികളും എന്റെ രക്തം ഊറ്റിക്കുടിക്കുന്നു. എന്റെ സമുദായത്തിന്റെ വോട്ട്‌ ബാങ്കില്‍ മാത്രമാണ്‌ അവരുടെ കണ്ണ്‌....
ഞാന്‍ ന്യൂനപക്ഷമായത്‌ എന്റെ ജന്മ ശാപമാണെന്ന്‌ പലരും വിധി എഴുതിയിരിക്കുന്നു..
ഉന്നത തൊഴിലുകളിലും... രാജ്യത്തിന്റെ സുപ്രധാന മേഖലകളിലും ഞാന്‍ തഴയപ്പെട്ടിരിക്കുന്നു... പലരും കൊതിക്കുന്നു... ഞാന്‍ ചേരിയില്‍ ജനിച്ച്‌ ചേരിയില്‍ ഒടുങ്ങണം...
എന്റെ ദീനരോധനം പോലും അട്ടഹാസമായി അപഹസിക്കപ്പെടുന്നു..
പക്ഷെ...
എന്റെ അഭിമാനം അനുവദിക്കുന്നില്ല... ചരിത്രം എന്നെ ചിന്തിപ്പിക്കുന്നു.. എന്റെ മുന്‍ഗാമികള്‍ ഇവിടെ ചെങ്കോലേന്തിയിരുന്നു...
എന്റെ പ്രത്യശാസ്‌ത്രം അവമതിക്കപ്പെടുമ്പോള്‍... പറയുക ഞാന്‍ തീവ്രവാദിയാകണോ?

3 comments:

Anonymous said...

മോനേ കാക്കാ ..കൂടുതല്‍ ടെന്‍ഷന്‍ അടിക്കാതെ ..
ഇതൊക്കെ ഒന്നു വായിക്കു..
http://www.madhyamamonline.in/fullstory.asp?nid=57877&id=1

കാള പെറ്റു ന്നു കേട്ടാല്‍ ഉടനെ തന്നെ കയറു എടുത്തു ഇറങ്ങണം കേട്ടാ..

Unknown said...
This comment has been removed by the author.
Anonymous said...

ഉദ്യോഗ വൃന്ദത്തിന്റെ സവര്‍ണ്ണ മനോഭാവവും അധികാര ദുര്‍വ്വിനിയോഗവും മൂലമാണ്‌ ഇത്തരം അപലപനീയമായ സംഭവങ്ങള്‍ അരങ്ങേറുന്നത്‌. മത സ്‌പര്‍ദ്ധ വളര്‍ത്തുന്ന നീച കൃത്യങ്ങളില്‍ നിന്ന്‌ ഉദ്യോഗസ്ഥര്‍ മാറി നില്‍ക്കണം.