Thursday, June 30, 2011

കോര്‍പറേറ്റ് സത്യാഗ്രഹം

അഴിമതിക്കും വിദേശ ബാങ്കുകളിലെ കള്ളപ്പണത്തിനുമെതിരെ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഒരു സത്യാഗ്രഹം നടക്കുകയുണ്ടായി. ഇന്ത്യയിലെ പാവങ്ങളെ ഊറ്റിയും ഗവണ്‍മെന്റുകളെ വെട്ടിച്ചും സമ്പാദിച്ച കോടികള്‍ പൂഴ്ത്തിവെച്ചിരിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ഇടപാടുകള്‍കൊണ്ട് നിലനിന്നുപോകുന്ന രാജ്യങ്ങളിലാണ്. പ്രത്യേകിച്ചും സ്വിറ്റ്‌സര്‍ലാന്റിലെയും അമേരിക്കയിലെയും ധനകാര്യ സ്ഥാപനങ്ങളില്‍. അതീവ രഹസ്യവും സുരക്ഷിതവുമാണെന്ന് കരുതി ഇവിടങ്ങളിലെ ഭൂതങ്ങളെ കാവലേല്‍പ്പിച്ച് ആശ്വാസ നിശ്വാസത്തോടെ ഉണ്ടുറങ്ങുന്ന ഇന്ത്യയിലെ ശതകോടീശ്വര ശിരോമണികളെ മുഴുവന്‍ ഞെട്ടി എഴുനേല്‍പ്പിക്കാന്‍ മാത്രം പോന്നതായിരുന്നു രാം ലീലാ മൈതാനത്തുയര്‍ന്ന വി.ഐ.പി സത്യാഗ്രഹം. തട്ടിപ്പും വെട്ടിപ്പുംകൊണ്ട് സമ്പാദിച്ച് സൂക്ഷിച്ചതൊക്കെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഭഗീരയത്‌നത്തിന് മുന്‍കൈയെടുത്തിരുന്നത് ബാബാ രാംദേവ് എന്ന സന്യാസി ശ്രേഷ്ടരായിരുന്നു.
ആരാണീ ഗുരുജി ബാബാ രാംദേവ്? ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച രാമകൃഷ്ണന്‍ എന്ന ബാലന്‍, ഒമ്പതാം വയസ്സില്‍ വീട്ടുകാരോട് പിണങ്ങി വീട്ടില്‍ നിന്നും ഒളിച്ചോടി.  യോഗ പഠിച്ച് അതിന്റെ വാണിജ്യ വത്ക്കരണ സാധ്യതകള്‍ അന്വേഷിക്കാന്‍ ആരംഭിച്ചു. കൂട്ടാളിയായി നേപ്പാളില്‍ നിന്നും അഭയാര്‍ത്ഥിയായി ഇന്ത്യയിലെത്തിയ ബാലകൃഷ്ണയെയും കിട്ടി. ദൃശ്യസ്രാവ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യോഗയില്‍ പച്ചപിടിച്ചു തുടങ്ങി. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടെലിവിഷന്‍ ചാനലുകളില്‍ യോഗയുടെ സ്ഥിരം അവതാരകനായി മാറി. ലക്ഷക്കണക്കിന് സി.ഡികള്‍ രാജ്യത്തുടനീളം വിതരണം ചെയ്യപ്പെട്ടു. കൂട്ടിന് കുറച്ച് രാഷ്ട്രീയക്കാരെയും കിട്ടി. ബാബ രാംദേവിന്റെ അറിയപ്പെട്ട ആസ്തികള്‍ തന്നെ ആരെയും വിലക്കെടുക്കാന്‍ പോന്നതാണ്. മാസം തോറും 25 കോടിയിലേറെ രൂപ ആയുര്‍വ്വേദ മരുന്നുകളുടെ വിപണനത്തിലൂടെ സമ്പാദിക്കുന്നു. ഹരിദ്വാറില്‍ 500 ഏക്കറിലായി ഫുഡ്പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത് 500 കോടി രൂപക്കാണ്. യൂറോപ്യന്‍ രാഷ്ട്രമായ സ്‌കോട്ട്‌ലാന്റിലെ ഒരു ദ്വീപില്‍ 2 ലക്ഷം പൗണ്ടിന്റെ സുഖവാസ കേന്ദ്രം സ്വന്തമായുണ്ട്. ആശ്രമത്തില്‍ അഭയം പ്രാപിച്ച  ഒരു ബാലനില്‍ നിന്ന് 1100 കോടിയുടെ ആസ്തിയുളള ഒരു കോര്‍പറേറ്റ് മുതലായിയായി മാറിയതിന്റെ വഴികള്‍ തിരശ്ശീല നീക്കി പുറത്തുവന്നിരിക്കുന്നു. ദര്‍ശനം നല്‍കാന്‍ പോലും ലക്ഷങ്ങള്‍ പ്രതിഫലം ചോദിച്ചത് വാങ്ങിയിട്ടുണ്ടെന്ന് അടുത്ത അനുയായികള്‍ പോലും കുറ്റപ്പെടുത്തുന്നു. ഈഴിടെ സ്വത്ത് വിവരം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമായപ്പോള്‍ പുറത്തുവിട്ടത് 1100 കോടിയുടെ ഇദ്ദേഹത്തിന് ആസ്തിയുണ്ടെന്നാണ്.
അങ്ങനെ 1100 കോടിയുടെ ആസ്തിക്ക് മുകളിലിരുന്നുകൊണ്ട് ഗുരു രാംദേവ് അഴിമതിക്കെതിരെ പോരാട്ടം തുടരുകയാണ്. ഇനി ഒരു 11000 പേരുടെ സായുധ സേനകൂടി അദ്ദേഹത്തിന്റെ ലക്ഷ്യത്തിലുണ്ടത്രെ. അഴിമതിക്കെതിരെ വിപ്ലവാത്മകമായ ഒരു ഫോര്‍മുലയും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കാനും ഇംഗ്ലീഷിനെ ഒഴിവാക്കി ഹിന്ദിയെ നിര്‍ബന്ധമാക്കുക എന്നിവയാണവ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചാല്‍ കോടികളുടെ അഴിമതിക്കാര്‍ നൂറിന്റെ നോട്ടുകളെണ്ണി കഷ്ടപ്പെടുമെന്ന ഒരു ഗുണമുണ്ട്. എന്നാല്‍ ഇംഗ്ലീഷിന്റെ തിരോധാനത്തിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല.
കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തില്‍ നിര്‍ത്താനും നാട്ടില്‍ വര്‍ഗ്ഗീയാഗ്നി പകര്‍ത്താനും കാവിഭീകര ഫാക്ടറിയില്‍ മെനെഞ്ഞെടുത്ത തന്ത്രങ്ങള്‍ക്ക് രാംദേവിനെ കരുവാക്കുകയായിരുന്നു എന്ന് മനസ്സിലാക്കണം. സാമൂഹിക പ്രവര്‍ത്തകരായ മേധാപട്കറും ശബാനാ ആസ്മിയുമൊക്കെ ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. നിലവില്‍ പരിവാരത്തിന്റെ ശൈഥില്യത്തിന്റെ കാലഘട്ടമാണ്. ബാബരി വിധിയിലൂടെ തങ്ങള്‍ ആശിച്ചിരുന്ന കലാപ സാധ്യതകള്‍ നടക്കാതെ പോയതിലൂടെ നിശബ്ദമായിരുന്ന വര്‍ഗ്ഗീയ കോമരങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും അവസരം പാര്‍ത്തിരിക്കുകയാണ്. 15000 പേരുള്ള സായുധ സേന രൂപീകരക്കുമെന്നാണ് രാം ദേവിന്റെ ഭീഷണി. മതേതരത്വം ജാഗ്രതൈ. ശ്രീരാമ സേനയും, ശിവ സേനയുമൊക്കെ, നവ നിര്‍മ്മാണ്‍ സേനയുമൊക്കെ മതേതരത്വത്തിന് നല്‍കിയ സംഭാവനകള്‍ മറക്കാറായിട്ടില്ല. ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ആട്ടിന്‍ തോലണിഞ്ഞ് എന്തിനും ഇറങ്ങിപ്പുറപ്പെടാമെന്ന് വ്യമോഹമാണ് ഡല്‍ഹി പോലീസിന്റെ പക്വമായ ഇടപെടലിലൂടെ തടയാനായത്.
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് രാമസേതു പ്രശ്‌നം പൊക്കിയെടുത്തും ജമ്മുകാശ്മീരിലെ അമര്‍നാഥ് തീര്‍ത്ഥാടന വിവാദം കത്തിച്ചും നടപ്പിലാക്കാന്‍ ആഗ്രഹിച്ച് പാളിപ്പോയ അവസരം കൈമുതലായ സന്തോഷത്തിലായിരുന്നു പരിവാര്‍ പ്രഭൃതികള്‍. രാംലീല മൈതാനത്തെ സത്യാഗ്രഹ പന്തല്‍ കത്തിക്കാന്‍ കാവി ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തിന് ശേഷം ഇന്ത്യയെ ഒരു വര്‍ഗ്ഗീയ കലാപത്തിലേക്കു കൂടി വലിച്ചെറിയാനുള്ള ഇരുട്ടിന്റെ ശക്തികളുടെ പദ്ധതിയാണ് ഡല്‍ഹി പോലീസ് തകര്‍ത്തത്. ജനങ്ങളാള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ ചതിയിലൂടെ പുറത്താക്കാന്‍ വേണ്ടി ഇരുട്ടിന്റെ ശക്തികള്‍ക്ക് അറിഞ്ഞുകൊണ്ട് അരുനിന്നുകൊടുത്തത് രാം ദേവ് ചെയ്ത ഏറ്റവും വലിയതെറ്റ്.
സത്യാഗ്രഹ പന്തലിലേക്ക് പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ധീരനായ ഈ സത്യാഗ്രഹി സ്ത്രീകളുടെ വേഷം ധരിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയുണ്ടായി. മണിക്കൂറോളം തിരഞ്ഞതിന് ശേഷമാണത്രെ സ്ത്രീവേഷം ധരിച്ച അദ്ദേഹത്തെ കണ്ടെത്താനായത്. തന്നെ പോലെ ശിവജിയും അത്തരത്തിലൊ രു സാഹസം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ചരിത്ര സത്യം അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.  താനത് പുനരാവിഷ്‌ക്കരിക്കുകമാത്രമാണ് ചെയ്തത്. സ്ത്രീ മനുഷ്യ കുലത്തിന്റെ അമ്മയാണെന്ന വിജ്ഞാനം പകര്‍ന്നു നല്‍കാന്‍ ആ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം മറന്നിട്ടില്ല.
കോണ്‍ഗ്രസിലെ ചില ഉത്തരവാദിത്വത്ത പെട്ട നേതാക്കള്‍ രാം ദേവുമായി ചര്‍ച്ചക്കെത്തിയതാണ് കാവി സഖ്യത്തെ സങ്കടത്തിലാക്കിയത്. പ്രണബ് കുമാര്‍ മുഖര്‍ജി അടക്കമുള്ള നേതാക്കളുമായുള്ള ചര്‍ച്ചയില്‍ സമരം നിര്‍ത്താന്‍ രാംദേവ് നിബന്ധന വെച്ചിരുന്നു. ഇത്തരം കോര്‍പറേറ്റ് വ്യവസായികളുടെ താളത്തിനൊത്ത് തുള്ളാന്‍ ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പ് അല്‍പം ചിന്തിച്ച് തീരുമാനമടുക്കാനുള്ള സാവകാശം കൂടി നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. സ്വയം കുഴിയില്‍ ചാടിയതിന് ശേഷം കൈകലിട്ടടിച്ചതുകൊണ്ട് കാര്യമില്ല.
സായി ബാബയുടെ വിടവ് നികത്താന്‍ പലരും മത്സരിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാം ദേവിന് അഴിമതി പിടിവള്ളിയായി വീണുകിട്ടിയിരിക്കുന്നത്.  എളുപ്പത്തില്‍ പ്രശസ്തിയുടെ ഉച്ഛകോടിയിലെത്താനും അതുവഴി തന്റെ സ്ഥാനം ഉന്നതങ്ങളിലുറപ്പിക്കാനുമാണ് രാം ദേവ് സത്യാഗ്രഹവുമായി തുനിഞ്ഞിറങ്ങിയത്. അദ്ദേഹം ഒരു വി.ഐ.പി ആയതുകൊണ്ട് സത്യാഗ്രഹത്തിന് ഒരു വി.ഐ.പി ടച്ച് ഉണ്ടായിരുന്നെന്നുമാത്രം. ആത്മീയതയുടെ ആട്ടിന്‍തോലാണ് രാം ദേവ് എടുത്തണിഞ്ഞിരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ വിരോദികള്‍ പറയുന്നു. പുരി ശങ്കരാചാര്യരുടെ വാക്കുകള്‍ ശ്രദ്ധിക്കുക, കാവിത്തുണിയെ ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണ് രാം ദേവ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരന്‍ രാം ദേവാണ്. കേന്ദ്ര സര്‍ക്കാറുമായി ധാരണയുണ്ടാക്കിയ കാര്യം രാം ദേവ് അനുയായികളില്‍ നിന്നും മറച്ചു വെച്ചു. ഇതിന് അനുയായികളോട് മാപ്പ് ചോദിക്കണം. അദ്ദേഹത്തിന് വാണിജ്യ താത്പര്യങ്ങളാണുള്ളത്. യോഗഗുരു എന്ന് അവകാശപ്പെടുന്നയാള്‍ സന്യാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഗുരുവാണെങ്കില്‍ വാണിജ്യ ഇടപാടുകള്‍ നടത്തരുത്. ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കണം. മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും വേണം.  അഴിമതിക്കാരും കൂട്ടക്കൊലക്ക് ഉത്തരവാദികളുമായവരുമായാണ് രാം ദേവ് കൈകൊര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും  പുരി ശങ്കരാചാര്യ അദോക്ഷജാനന്ദ് ദേവ് പറയുകയുണ്ടായി. രാം ദേവിന് സന്യാസികളുടെ ഇടയില്‍ പോലും വേണ്ടത്ര വിശ്വസ്തയില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
ഞൊടിയിടകൊണ്ട് സമ്പാദിച്ച 1100 കോടിയുടെ ആസ്തിക്ക് മുകളിലിരിക്കുന്ന ഇദ്ദേഹമാണ് അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ വാളെടുത്തിരിക്കുന്നത്. സത്യാഗ്രഹ നാടകത്തിന്റെ പിന്നിലുള്ള മുഴുവന്‍ ഗൂഢ ഉദ്ദേശ്യങ്ങളും അന്വേഷണങ്ങളിലൂടെ പുറത്തുവരണം. ഈ അവസരത്തില്‍ ഗൗരവമായി ഉണരേണ്ടത് സര്‍ക്കാറുകളാണ്. നാടിന്റെ അഖണ്ഡതയും സമാധാനവും തകര്‍ക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മുഖം നോക്കാതെ ശിക്ഷിക്കാനുള്ള നടപടിയുണ്ടാകണം. അഴിമതിക്കെതിരെ നട്ടെല്ലോടെ നടപടിയെടുക്കുകയും നാടിനെ ചൂഷണം ചെയ്തുകൊണ്ട് കടത്തിക്കൊണ്ടു പോയ ബില്യണുകളുടെ സമ്പാദ്യങ്ങള്‍ തിരിച്ചു പിടിച്ച് വികസനത്തിന് മുതല്‍ക്കൂട്ടാക്കുകയും വേണം.

No comments: